Major. Shafeequl Emdad is preparing for a major come back after a successful kidney transplant surgery conducted at Aster MIMS, Calicut. Dear Sir, we are proud for having been a part of your arduous journey amidst all the challenges in the world put forth by the pandemic! 😊
ബംഗ്ലാദേശാ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥനായ മേജര്‍ സയ്യിദ് ഷഫീഖുല്‍ എംദാദ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. കോവിഡ് കാലത്ത് ഇതര രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി ചികിത്സ നേടുന്ന സാഹചര്യത്തില്‍ പൊതുവെ അനുഭവപ്പെടുന്ന വെല്ലുവിളികളെല്ലാം തരണം ചെയ്ത് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചിരിക്കുകയാണിദ്ദേഹം. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളെയെല്ലാം വിശദമായി പഠിച്ചശേഷമാണ് ഉന്നത പട്ടാള ഉദ്യോഗസ്ഥന്‍ കൂടിയായ മേജര്‍ സയിദ് ഷഫിഖുല്‍ എംദാദ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ തെരഞ്ഞെടുത്തത് എന്നത് നമുക്ക് അഭിമാനാര്‍ഹമാണ്.

